1519 കേസുകൾ; 1273 രോഗമുക്തി; എട്ടു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 1519 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,16,586 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 1273 പേർ ഉൾപ്പെടെ 2,00,822 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,554 പേരാണ് ചികിത്സയിലുള്ളത്. 225 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ മൂന്നുപേർ വർധിച്ചു. 9742 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,51,691 പേർക്ക് വൈറസ് പരിശോധന നടത്തി. എട്ടു മരണംകൂടി റിപ്പോർട്ട് ചെയ്തു. ആകെ 1210 പേരാണ് ഇതുവരെ മരിച്ചത്.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. അതിനിടെ വെള്ളിയാഴ്ചയോടെ കുവൈത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.
രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.