വീട്ടുനിരീക്ഷണ സമയത്ത് പുറത്തിറങ്ങിയാൽ 5000 ദീനാർ പിഴയും മൂന്നുമാസം തടവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിർബന്ധിത വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാൽ 5000 ദീനാർ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം ഇത്തരത്തിൽ തീരുമാനമെടുത്തതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രണ്ടിൽ ഒരു ശിക്ഷയോ രണ്ടും ചേർത്തോ ലഭിക്കും.
കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് കുവൈത്തിലെത്തുന്നവർ രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നാണ് ഉത്തരവ്. വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാൽ അധികൃതർക്ക് എളുപ്പം കണ്ടെത്താൻ കഴിയും.നിരീക്ഷണത്തിൽ കഴിയുന്നവരെ ഇലക്ട്രോണിക് വള അണിയിക്കുന്നുണ്ട്. ഇതുവഴി ആളുകളുടെ സഞ്ചാരഗതി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിരുന്നാൽ അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.