ഗൾഫ് കപ്പ്; വിജയ പ്രതീക്ഷയിൽ കുവൈത്തും ഒമാനും
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾക്കായി കുവൈത്ത് ടീം പൂർണസജ്ജരെന്ന് ടീം കോച്ച് ജുവാൻ പിസി വ്യക്തമാക്കി. ടൂർണമെന്റ് തയാറെടുപ്പിന്റെ ഭാഗമായി ഖത്തറിൽ അടുത്തിടെ നടന്ന പരിശീലന ക്യാമ്പിൽ ടീം മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോം ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കുന്നതും ആരാധകരുടെ സാന്നിധ്യവും ആവേശകരമായ അന്തരീക്ഷം ഒരുക്കുമെന്ന് കുവൈത്ത് താരം മുബാറക് അൽ ഫനേനി പറഞ്ഞു.
എല്ലാ ടീമുകൾക്കും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയാറെടുക്കാനുള്ള സുപ്രധാന അവസരമായി ടൂർണമെന്റ് മാറുമെന്ന് ഒമാനി കോച്ച് റാഷിദ് ജാബർ പറഞ്ഞു.
കുവൈത്ത് ടീമുമായുള്ള മത്സരത്തിൽ ഒമാനി ടീം വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഒമാൻ ദേശീയ ടീം താരം മുഹമ്മദ് അൽ മുസൽമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.