ഗൾഫ് കപ്പ് ഡിസംബറിൽ കുവൈത്തിൽ; ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsകുവൈത്ത് സിറ്റി: ഡിസംബറിൽ കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബാളിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതായി ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ മന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി വ്യക്തമാക്കി. കുവൈത്ത് ആതിഥ്യമരുളുന്ന ചാമ്പ്യൻഷിപ്പ് അസാതാരണവും വിജയകരമാക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും ടൂർണമെന്റിന്റെ ഹയർ സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചശേഷം അൽ മുതൈരി പറഞ്ഞു.
യോഗത്തിൽ സാമ്പത്തികവും ഭരണപരവുമായ എല്ലാ വശങ്ങളും അവലോകനം ചെയ്തതായും, കൃത്യസമയത്ത് എല്ലാ ചുമതലകളും പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു. ഈ വർഷം ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെയാണ് 26ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് കുവൈത്ത് ആതിഥേയത്വം വഹിക്കുക. 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.
ബഹ്റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നീ എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.