Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി...

ജി.​സി.​സി ഇ​ല​ക്ട്രി​ക്ക​ൽ ഇ​ന്റർ ക​ണ​ക്ഷ​ൻ പ​ദ്ധ​തി ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
GCC Electrical interconnection scheme
cancel
camera_alt

ജി.​സി.​സി ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തു​മാ​യു​ള്ള ഗ​ൾ​ഫ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി​യു​ടെ 75 ശ​ത​മാ​നം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​താ​യും കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെൻറ് (കെ.​എ​ഫ്.​എ.​ഇ.​ഡി) വ്യ​ക്ത​മാ​ക്കി. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​രു​ത​ൽ കു​റ​ക്കു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​യു​ക്ത ക​വ​റേ​ജ് ന​ൽ​കു​ക, മി​ച്ച​ത്തി​ൽ നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ക, വൈ​ദ്യു​തോ​ർ​ജ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് കു​റ​ക്കു​ക എ​ന്നി​വ ല​ക്ഷ്യം​വെ​ച്ചു​ള്ള പ്ര​ധാ​ന​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ അ​തോ​രി​റ്റി​യു​ടെ (ജി.​സി.​സി.​ഐ.​എ) ശൃം​ഖ​ല​യെ കു​വൈ​ത്തി​ലേ​ക്ക് നാ​ല് വോ​ൾ​ട്ടേ​ജ് സ​ർ​ക്യൂ​ട്ടു​ക​ളി​ലൂ​ടെ (400 കി​ലോ​വോ​ൾ​ട്ട്) ബ​ന്ധി​പ്പി​ക്കും. വ​ഫ്ര സ്റ്റേ​ഷ​ൻ ഗ​ൾ​ഫ് ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​കും. മൊ​ത്തം 270 മി​ല്യ​ൺ ഡോ​ള​റാ​ണ് ചെ​ല​വ്.

കു​വൈ​ത്താ​ണ് പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​വ്. പ​ദ്ധ​തി പൂ​ർ​ണ​ത​യി​ലെ​ത്തു​ന്ന​തോ​ടെ കു​വൈ​ത്തി​ലെ വൈ​ദ്യു​തി ശൃം​ഖ​ല​യു​ടെ പി​ന്തു​ണ ശേ​ഷി ഏ​ക​ദേ​ശം 3,500 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ത്തും. കു​വൈ​ത്തു​മാ​യു​ള്ള ഈ ​പ​ദ്ധ​തി എ​ല്ലാ​യ്‌​പ്പോ​ഴും വൈ​ദ്യു​തോ​ർ​ജ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ.​എ​ഫ്.​എ.​ഇ.​ഡി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ ഊ​ർ​ജ​ത്തെ പി​ന്തു​ണ​ക്കു​ക​യും ഊ​ർ​ജ ഉ​ൽ​പ്പാ​ദ​ന​ച്ചെ​ല​വ് കു​റ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി.​സി.​സി അം​ഗീ​ക​രി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഗ​ൾ​ഫ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ പ​ദ്ധ​തി. ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ പ്രോ​ക്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മാ​യി 2001ലാ​ണ് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ അ​തോറിറ്റി സ്ഥാ​പി​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGCC Electrical Interconnection Scheme
News Summary - Gulf Electrical Interconnection Expansion Project
Next Story