ഗൾഫ് ജീവിതവും വ്യായാമവും
text_fieldsഈ ഡിജിറ്റൽ കാലത്ത് ജീവിതം മുറികൾക്കുള്ളിൽ ഒതുങ്ങിക്കൂടി പോവുകയാണ്. കൂടാതെ, കൊറോണയെ പേടിച്ചു ടി.വിയും ഉറക്കവും മാത്രമായി വീട്ടിലിരിക്കുന്നത് പതിവായി നമുക്ക്. ഇൗ ജീവിതരീതി മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലെങ്കിൽ നാം പലവിധ ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടിവരും. ഗൾഫ് ജീവതത്തിൽ ദിവസവും 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യയാമം ചെയ്യാൻ കഴിയണം. മൈതാനങ്ങളിലൂടെയും റോഡരികിലൂടെയുമുള്ള നടത്തമോ ട്രെഡ്മില്ലിൽ ഓട്ടം പോലെ ഉപകരണങ്ങൾ ഉപയോഗിച്ചോ എന്തെങ്കിലുമൊരു മേലനക്കം കൂടിയേ തീരൂ.
വ്യയാമ സമയം നാം കഴിക്കുന്ന ആഹാരത്തിെൻറ കലോറി അറിഞ്ഞാകണം. അതായത്, കഴിക്കുന്ന ആഹാരത്തിലെ കലോറിയെക്കാളും കൂടുതൽ ആയിരിക്കണം വ്യായാമത്തിലൂടെ ചെലവഴിക്കുന്ന ഉൗർജം. നല്ല ഭക്ഷണം കഴിക്കുക എന്നതും പ്രധാനമാണ്. ആഹാരത്തിൽ കൂടുതൽ ഇലക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക, മിതമായി മാത്രം ആഹാരം കഴിക്കുക, വൈറ്റ് ഷുഗർ, ജങ്ക് ഫുഡ്സ്, പുകവലി, മദ്യപാനം, ഇവയെല്ലാം ഒഴിവാക്കുക. ദിവസം മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കാൻ മറക്കരുത്. എല്ലാ വിറ്റാമിനുകളും മിനറലുകളും നാരുകളും അടങ്ങിയ ഭക്ഷണശൈലി ശീലമാക്കുക. അങ്ങനെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും ആരോഗ്യമുള്ള അസുഖ രഹിതമായ ജീവിതം നയിക്കാനും നമുക്ക് കഴിയെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.