ഗൾഫ് മാധ്യമം-അൽ അൻസാരി റമദാൻ ക്വിസ്: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഗൾഫ് മാധ്യമം- അൽ അൻസാരി റമദാൻ ക്വിസ് വിജയികൾ ഗൾഫ് മാധ്യമം, അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: റമദാനിൽ ഗൾഫ് മാധ്യമം- അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ചു നടത്തിയ ‘റമദാൻ ക്വിസ്’ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ആശംസ പ്രസംഗം നടത്തി. വിജയികളെ അഭിനന്ദിച്ച അബ്ദുൽ റഹ്മാൻ പ്രവാസി സമൂഹത്തിനിടയിൽ ‘ഗൾഫ് മാധ്യമം’ നിർവഹിച്ചുവരുന്ന പങ്ക് വളരെ വലുതാണെന്നും വാർത്തകൾക്കൊപ്പം വായനക്കാരുടെ അറിവും വിജ്ഞാനവും കൂടി വളർത്തുന്നതാണ് ഇത്തരം മത്സരങ്ങൾ എന്നും സൂചിപ്പിച്ചു. അൽ അൻസാരി എക്സ്ചേഞ്ചിന് മലയാളി പ്രവാസി സമൂഹം നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. ഉപഭോക്താക്കളെ ചേർത്തുനിർത്തുന്നതിനായി ഗൾഫ് മാധ്യമവുമായും അല്ലാതെയും വിവിധ പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്നും അറിയിച്ചു.
ഗൾഫ് മാധ്യമം- അൽ അൻസാരി റമദാൻ ക്വിസ് സമ്മാന വിതരണ ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ സംസാരിക്കുന്നു
‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പി.ടി. ശരീഫ് ആശംസകൾ നേർന്നു. അൽ അൻസാരി എക്സ്ചേഞ്ച് ഡിജിറ്റൽ ഹെഡ് ദിലിൻ, ‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഹമീദ്, പി.ടി. ശാഫി എന്നിവർ പങ്കെടുത്തു. ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോ ഇൻ ചാർജ് അസ്സലാം സ്വാഗതവും മാർക്കറ്റിങ് മാനേജർ സി.കെ. നജീബ് നന്ദിയും പറഞ്ഞു. സർക്കുലേഷൻ ഇൻ ചാർജ് നവാസ് എസ്.പി സമ്മാനവിതരണം നിയന്ത്രിച്ചു. വിജയികൾക്ക് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ, ഗൾഫ് മാധ്യമം കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പി.ടി. ശരീഫ്, ബ്യൂറോ ഇൻ ചാർജ് അസ്സലാം, മാർക്കറ്റിങ് മാനേജർ സി.കെ. നജീബ്, അൽ അൻസാരി എക്സ്ചേഞ്ച് ഡിജിറ്റൽ ഹെഡ് ദിലിൻ, ‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഹമീദ്, പി.ടി. ശാഫി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
1. ഗൾഫ് മാധ്യമം- അൽ അൻസാരി റമദാൻ ക്വിസ് മെഗാ വിന്നറിന് അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ സമ്മാനം വിതരണം ചെയ്യുന്നു, 2. അൽ അൻസാരി എക്സ്ചേഞ്ച് ഡിജിറ്റൽ ഹെഡ് ദിലിൻ സമ്മാനം വിതരണം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.