ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഹലാ കുവൈത്ത് ക്വിസ്; വിനോദ് കുമാർ വിജയി
text_fieldsകുവൈത്ത് സിറ്റി: ദേശീയദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമവും അമേരിക്കൻ ടൂറിസ്റ്ററും ആരംഭിച്ച ഹലാ കുവൈത്ത് ക്വിസ് മത്സരത്തിൽ വിനോദ് കുമാർ വിജയി. ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാർക്ക് ‘ഗൾഫ് മാധ്യമം’ദിനപത്രത്തിലും വെബ്സൈറ്റിലും ദിവസവും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി ക്വിസിന്റെ ഭാഗമാകാം. ഓൺലൈനായാണ് ഉത്തരങ്ങൾ നൽകേണ്ടത്. കുവൈത്തിൽ ഉള്ളവർക്കു മാത്രമാണ് അവസരം. ശരിയുത്തരം അയക്കുന്നവരിലെ വിജയികൾക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുത്താകും വിജയിയെ നിശ്ചയിക്കുക. വിജയിയുടെ പേര് പിറ്റേ ദിവസം ഗൾഫ് മാധ്യമം പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.