ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്: റിയ ആന്റണി വിജയി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ റിയ ആന്റണി ആദ്യ വിജയി. നിരവധി പേർ ശരിയുത്തരം അയച്ചതിൽ നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.
ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. ചോദ്യത്തിനൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/freedom-quiz-kuwait എന്ന ലിങ്ക് വഴിയും ഉത്തരങ്ങൾ സമർപ്പിക്കാം. കുവൈത്തിലുള്ളവർക്കു മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.