ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്: ശ്രീജിത്ത് വിജയി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ശ്രീജിത്ത് വിജയിയായി. നിരവധി പേർ ശരി ഉത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.
ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. ചോദ്യത്തിനൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/freedom-quiz-kuwait എന്ന ലിങ്കുവഴിയും ഉത്തരങ്ങൾ സമർപ്പിക്കാം.
കുവൈത്തിലുള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.