ഗൾഫ് മാധ്യമം, ഒാൺകോസ്റ്റ് ഫ്രീഡം ക്വിസ് മൂന്ന്, നാല് ദിവസത്തെ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒാൺകോസ്റ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം നടത്തിയ ഫ്രീഡം ക്വിസിലെ മൂന്ന്, നാല് ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. മൂന്നാംദിവസം ഷാഫി ഷാജഹാൻ (65102206), ഷീല വർഗീസ് (66164791), ലിസി മാത്യു (67056310), രജേഷ് കെ.എം (98959622) എന്നിവരും നാലാം ദിവസം സീനത്ത് (66235367), ജിജോ ജോൺസൻ (97596891), ആസിം യൂനുസ് (97881284), ഷൈജിത്ത് കെ (97405211) എന്നിവരും വിജയികളായി.
ആദ്യ രണ്ട് ദിവസത്തെ വിജയികളെ നേരത്തേ ഗൾഫ് മാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് നാല് ദിവസങ്ങളിലായി ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചോദ്യത്തിന് ശരിയുത്തരമയച്ചവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. വിജയികൾക്കുള്ള സമ്മാനദാനം പിന്നീട് പൊതുചടങ്ങിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.