ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ക്വിസ് മത്സരം
text_fieldsഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ് മത്സര വിജയിക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എ.ജി.എം അബ്ദുൽ അസീസ്, ഗൾഫ് മാധ്യമം കുവൈത്ത് ആർ.എം. ഫൈസൽ മഞ്ചേരി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബി.ഡി.എം വിനീഷ്, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ്, മീഡിയ വൺ കുവൈത്ത് റിപ്പോർട്ടർ സലിം കോട്ടയിൽ എന്നിവർ സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമവും ജോയ് ആലുക്കാസ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനാർഹരും ബന്ധുക്കളും ഗൾഫ് മാധ്യമം അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
വേൾഡ് കപ്പ് ക്വിസ് മത്സര വിജയികൾ ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികൾക്കൊപ്പം
ഗൾഫ് മാധ്യമം കുവൈത്ത് ആർ.എം. ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എ.ജി.എം അബ്ദുൽ അസീസ്, ഗൾഫ് മാധ്യമം കുവൈത്ത് ആർ.എം. ഫൈസൽ മഞ്ചേരി,ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബി.ഡി.എം വിനീഷ്, ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ്, മീഡിയവൺ കുവൈത്ത് റിപ്പോർട്ടർ സലിം കോട്ടയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻ ചാർജ് എസ്. പി. നവാസ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
സമ്മാനദാന ചടങ്ങിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എ.ജി.എം
അബ്ദുൽ അസീസ് സംസാരിക്കുന്നു
ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തിയ വേൾഡ് കപ്പ് ക്വിസിൽ നിരവധി പേരാണ് പങ്കെടുത്തത്. ദിവസവും ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തിയത്. നിരവധി പേർ ശരിയുത്തരം അയച്ചതിനാൽ നറുക്കെടുത്താണ് വിജയികളെ നിശ്ചയിച്ചത്.
ഇവർ വിജയികൾ
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസിൽ കടുത്ത മത്സരത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. നിരവധി പേർ ശരിയുത്തരം അയച്ചതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു സമ്മാനാർഹരെ കണ്ടെത്തിയത്. സവാദ്, കെ.ടി.കെ. മുഹമ്മദ്, സജാദ്, സജ്ബീർ അലി, ധന്യ വർഗീസ്, ഷംസീർ, ബിനോയ് ബാബു, അരുൺ കൃഷ്ണൻ, അബ്ദുല്ല, ദിൻജൻ ജോയി, ജസ്ന ഹഫ്സൽ, വി.വി. കൃഷ്ണകുമാർ, ജരീർ, സുലൈഖ, ടി.എം. അഭിജാൻ, ജുബീന സഞ്ജു, നിഷാന ഹാരിസ്, ബി. ലാൽകൃഷ്ണ, ജസീല ഷഹീർ, ബിജു ഭാസ്കർ എന്നിവർ വിവിധ ദിവസങ്ങളിൽ വിജയികളായി. ഫൈനൽ ദിനത്തിൽ പ്രത്യേകം നടത്തിയ ‘വിജയി ആര്?’ മത്സരത്തിൽ ഷൈഖ നവാസ് സമ്മാനാർഹയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.