വാർത്തകളുടെ നേർചിത്രവുമായി ‘ഗൾഫ് മാധ്യമം’
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മസ്ജിദ് അൽ കബീർ റോയൽ ടെന്റിൽ ഒരുക്കിയ പ്രദർശനത്തിൽ ‘ഗൾഫ് മാധ്യമ’വും പങ്കാളിയായി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിന്റെ വാർത്തകളും ചിത്രങ്ങളുമായി ‘ഗൾഫ് മാധ്യമം’ ഒരുക്കിയ സ്റ്റാൾ നിരവധി പേർ സന്ദർശിച്ചു.
യുദ്ധത്തിന്റെ ഭീകരതയും ഫലസ്തീനികളുടെ ദയനീയതയും ദുരിതവും വരച്ചുകാട്ടുന്ന ‘ഗൾഫ് മാധ്യമം’ പേജുകൾ സ്റ്റാളിൽ പ്രദർശിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ വിഷയം ഗൗരവം ചോർത്താതെ സത്യസന്ധമായി ഗൾഫ് മാധ്യമം വായനക്കാരിലെത്തിക്കുന്നുണ്ട്. അതിന്റെ തെളിവുകൂടിയായി പ്രദർശനം. ‘ഗൾഫ് മാധ്യമം’ വരിചേരാനുള്ള സൗകര്യവും സ്റ്റാളിൽ ഒരുക്കിയിരുന്നു. പുതിയ വർഷത്തെ ‘ഗൾഫ് മാധ്യമം’ കലണ്ടർ സ്വന്തമാക്കാനും വായനക്കാർക്ക് അവസരം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.