പരീക്ഷക്കുള്ള ഒരുക്കത്തിലാണോ, ‘എജുകഫേ’യിൽ ഉത്തരമുണ്ട്
text_fieldsകുവൈത്ത് സിറ്റി: പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണോ നിങ്ങൾ? വിദ്യാഭ്യാസ ഭാവിയെ കുറിച്ച് ഓർത്ത് പേടിയുണ്ടോ? എന്നാൽ അതെല്ലാം മറന്നേക്കൂ. ആശ്വാസത്തോടെ എങ്ങനെ പരീക്ഷ എഴുതാം, ഉന്നത വിജയം നേടാമെന്നെല്ലാം ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജു കഫേ’യിൽ നിന്ന് മനസ്സിലാക്കാം. പരീക്ഷ മാത്രമല്ല, ഉപരിപഠനവും ലളിതമാക്കാനുള്ള മാർഗങ്ങളും ഭാവി ശോഭനമാക്കാനുള്ള വിദ്യയും ‘എജുകഫേ’ പറഞ്ഞുതരും.
വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനത്തിന് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ വേദിയാകും.
വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജുകഫേ’യിൽ പങ്കെടുക്കാം.
തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആദി, പബ്ലിക്ക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ.മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ് സി.എ എന്നിവർ ‘എജുകഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജുകഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
മത്സരപരീക്ഷാ പരിശീലനം
വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകൾ എജുകഫേയിൽ തയാറാണ്.
മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുമടക്കം നിങ്ങളുടെ അഭിരുചി പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. കൂടാതെ ക്വിസ് പ്രോഗ്രാമുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.