ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് എജുകഫേ; പ്രശസ്തരുടെ സാന്നിധ്യം; പ്രതിഭകളുടെ സംഗമം
text_fieldsകുവൈത്ത് സിറ്റി: ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’ പ്രതിഭകളുടെ സംഗമമാകും. വിദ്യാഭ്യാസ-കരിയർ വിദഗ്ധരും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമാണ് ‘എജുകഫേ’. ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും ‘എജുകഫേയുടെ’ ഭാഗമാണ്.
പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമായിരിക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്.
തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആദി, പബ്ലിക്ക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്.സി.എ എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, വൺ-വൺ ആൻഡ് ഗ്രൂപ് കൗൺസലിങ് ആനുകൂല്യങ്ങൾ, സൈക്കോളജിക്കൽ കൗൺസലിങ്, മൈൻഡ് മാപ്പിങ്, എഡ്യൂടൈൻമെന്റ് ആൻഡ് എക്സാംഫോബിയ ഗൈഡ് എന്നിവയും മേളയുടെ ഭാഗമായി നടക്കും.
വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജു കഫേ’യിൽ പങ്കെടുക്കാം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജു കഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.