ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്
text_fieldsകുവൈത്ത് സിറ്റി: റമദാനിന്റെ ഭാഗമായി ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന റമദാൻ ക്വിസിൽ മെഹബൂബ് നടമ്മൽ ആദ്യ വിജയി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് 30 ദിവസം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.