ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’: അറിവിന്റെ ഉത്സവത്തിന് തുടക്കം
text_fieldsഇന്നു 10 മുതൽ 10 വരെ
ശനിയാഴ്ച രാവിലെ 10 മുതൽ സ്റ്റാളുകൾ തുടങ്ങും. മൂന്ന് മണിയോടെയാകും പൊതുപരിപാടികൾ ആരംഭിക്കുക. രാത്രി പത്തുവരെ ‘എജുകഫേ’ തുടരും. മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും https://www.myeducafe.com/registration.php?url=Educafe-kuwait-9_16 ലിങ്കിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
കുവൈത്ത്സിറ്റി: അവസരങ്ങളുടെ അനന്തസാധ്യതകൾ തുറന്നിട്ട് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫേ’ക്ക് കുവൈത്തിൽ പ്രൗഢഗംഭീര തുടക്കം. അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടു ദിവസങ്ങളിയായി നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ ആദ്യദിനം തന്നെ വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തി.
വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രമുഖരുടെ ക്ലാസുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ എന്നിവയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തിരക്കായിരുന്നു. രണ്ടുദിവസം നീളുന്ന മഹാമേളയുടെ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് നിർവഹിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, സി.ഇ.ഒ റെയ്സ് എയിഗൺ റേഷൻ പോൾ, മാധ്യമം ഗ്ലോബൽ ഹെഡ് ബിസിനസ് ഓപറേഷൻ മുഹമ്മദ് റഫീഖ്, കൺട്രിഹെഡ് ബിസിനസ് സൊല്യൂഷൻ (ഇന്ത്യ) ജുനൈസ്, ഗൾഫ് മാധ്യമം കുവൈത്ത് ആർ.എം ഫൈസൽ മഞ്ചേരി, കൺട്രിഹെഡ് ബിസിനസ് സൊല്യൂഷൻ (കുവൈത്ത്) സി.കെ. നജീബ്, ബ്യൂറോ ഇൻ ചാർജ് അസ്സലാം, സർക്കുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ്, എജുകഫേ ജനറൽ കൺവീനർ അൻവർ സഈദ്, വിവിധ സഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ചയും തുടരുന്ന മേളയിൽ ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ പങ്കാളികളാണ്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാം. പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ് എന്നിവയെല്ലാം എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.