ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’: ഇനിയും രജിസ്റ്റർ ചെയ്തില്ലേ...
text_fieldsകുവൈത്ത്സിറ്റി: ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ രജിസ്ട്രേഷൻ തുടരുന്നു. വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജുകഫേ’യിൽ പങ്കെടുക്കാം. പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ് എന്നിവ എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമാണ് ‘എജുകഫേ’. പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, വൺ-വൺ ആൻഡ് ഗ്രൂപ് കൗൺസലിങ് ആനുകൂല്യങ്ങൾ, സൈക്കോളജിക്കൽ കൗൺസലിങ്, മൈൻഡ് മാപ്പിങ്, എഡ്യൂടൈൻമെന്റ് ആൻഡ് എക്സാംഫോബിയ ഗൈഡ് എന്നിവയും മേളയുടെ ഭാഗമായി നടക്കും.
അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും ഇത്തവണ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമായിരിക്കും എജുകഫേ.
തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആദി, പബ്ലിക്ക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ് സി.എ എന്നിവർ ‘എജുകഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജുകഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.