ഗൾഫ് റോഡ് അപകടം: ഒമ്പത് പേർ ആശുപത്രി വിട്ടു
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് റോഡ് അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേർ ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിസ്സാര പരിക്കേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാവർക്കും പ്രഥമശുശ്രൂഷ നൽകിയതായി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. അതേസമയം, ഒരാൾ ഐ.സിയുവിലും മറ്റൊരാൾ ഗൈനക്കോളജിക്കൽ സർജറി വാർഡിലും ഇപ്പോഴും ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫ്റോഡിൽ സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റത്. ഗൾഫ് റോഡിൽ വെള്ളിയാഴ്ചകളിൽ സവാരിക്കിറങ്ങുന്ന 60ഓളം സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്ന ഫിലിപ്പീൻസ് സംഘമാണ് അപകടത്തിൽപെട്ടത്. സംഭവം നടന്നതിന് പിറകെ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. വൈകീട്ടോടെ അപകടം സൃഷ്ടിച്ച വാഹന ഡ്രൈവർ പൊലീസിൽ കീഴടങ്ങുകയുമുണ്ടായി. അതേസമയം, പ്രധാന റോഡുകളിലും പൊതു നിരത്തുകളിലും ഇറങ്ങുന്ന എല്ലാവരോടും നിയന്ത്രണങ്ങളും നിയമങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.