‘മധുരമെൻ മലയാളം’ കുവൈത്ത് മെഗാ ഇവൻറ് ഇന്ന് ഫ്ലവേഴ്സ് ചാനലിൽ
text_fieldsദുബൈ: കുവൈത്തിൽ ‘ഗൾഫ് മാധ്യമം’ അവതരിപ്പിച്ച ‘മധുരമെൻ മലയാളം’ മെഗാ ഇവൻറ് തിങ്കളാഴ്ച ഫ്ലവേഴ്സ് ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്യുന്നു. കേരളത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 10 മുതൽ 11വരെ ഫ്ലവേഴ്സ് ചാനലിലും ഗൾഫ് രാജ്യങ്ങളിൽ രാവിലെ 10 മുതൽ 12 വരെ ഫ്ലവേഴ്സ് ഇൻറർനാഷനലിലുമാണ് പരിപാടി സംപ്രേഷണം െചയ്യുക. ഏപ്രിൽ 21 വെള്ളിയാഴ്ച ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്കിൽ നടന്ന പരിപാടി 30,000ത്തോളം വരുന്ന ജനക്കൂട്ടം സാക്ഷ്യം വഹിച്ച, കുവൈത്ത് കണ്ട ഏററവും വലിയ കലാവിരുന്നായിരുന്നു. സംഗീതസന്ധ്യക്ക് ഗോപീസുന്ദർ, അഫ്സൽ, സയനോര, നജീം അർഷാദ്, സിത്താര, ശ്രേയ, റംഷി അഹ്മദ്, അഭയ, മീനാക്ഷി എന്നിവർ നേതൃത്വം നൽകിയപ്പോൾ ഹാസ്യവിരുന്ന് ടിനി ടോം, ഗിന്നസ് പക്രു എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഷോ സംവിധാനം ഇടവേള ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.