ബാർബർ ഷോപ്പ് തുറക്കുന്നില്ല; കുവൈത്തിൽ മൊട്ട ചലഞ്ച് ഹിറ്റാവുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതിയില്ലാത്തത് മൂലം മുടിവെട്ടാൻ കഴിയാതെ നിരവ ധി പേർ വിഷമത്തിൽ. ‘മുടി’യന്മാരുടെയും മൊട്ടത്തലയന്മാരുടെയും ലോകമായി മാറ്റിയെടുത്തിരിക്കുന്നു കൊറോണ വൈറസ ്. മുടിവെട്ടാൻ അവസരമില്ലാതെ എത്രകാലം കഴിയുമെന്നത് ചോദ്യമാണ്.
ആയിരക്കണക്കിന് വരുന്ന ബാർബർ ഷോപ്പ് ജീവനക്കാർ ഒരു മാസത്തോളമായി വരുമാനമില്ലാതെ പ്രയാസത്തിലാണ്. ഒരുമാസത്തോളം കഷ്ടിച്ച് പിടിച്ചുനിന്ന ഇവർ അടുത്ത മാസങ്ങളിൽ കൂടുതൽ പ്രതിസന്ധി നേരിടും. ചിലർ മുറികളിലെത്തി വെട്ടിക്കൊടുക്കുന്നുണ്ട്. കട അടച്ചിട്ട് മുറികളിൽ ജോലി തുടരുന്നവരും ഉണ്ട്. ഷേവിങ് ഭൂരിഭാഗവും സ്വന്തം നിലയിലാക്കി.
ചിലർ താടിക്കാരായി നടന്നു. സ്വന്തമായും സുഹൃത്തുക്കളെക്കൊണ്ടും മുടി വെട്ടിയൊതുക്കാൻ ശ്രമിച്ച പലർക്കും പണി പാളി. ഇതിനിടയിലാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ‘മൊട്ട ചലഞ്ച്’ വരുന്നത്. കോവിഡ് പ്രതിരോധത്തിനായി കഷ്ടപ്പെടുന്നവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കാൻ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു തല മുണ്ഡനം ചെയ്യൽ.
പ്രവാസികളടക്കം നിരവധി പേർ ‘മൊട്ട ചലഞ്ച്’ ഏറ്റെടുത്തു. വാർണർ എഫക്ടിലും അല്ലാതെയും തല മുണ്ഡനം ചെയ്തവരുടെ എണ്ണം ദിവസവും കൂടി വരുകയാണ്. കുറച്ചുദിവസം കൂടി ഇൗ പ്രതിസന്ധി തുടർന്നാൽ മൊട്ട ചലഞ്ച് സൂപ്പർ ഹിറ്റാവുമെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.