ഹൈതം അൽ ഗൈസ് ഒപെക് മേധാവിയായി അധികാരമേറ്റു
text_fieldsഈ സ്ഥാനത്തെത്തുന്ന ആദ്യ കുവൈത്തിയാണ് ഹൈതം അൽ ഗൈസ്
കുവൈത്ത് സിറ്റി: ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) സെക്രട്ടറി ജനറലായി ഹൈതം അൽ ഗൈസ് തിങ്കളാഴ്ച ആസ്ഥാനമായ വിയന്നയിൽ അധികാരമേറ്റു. കുവൈത്ത് നോമിനിയായി ഐകകണ്ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സ്ഥാനത്തെത്തുന്ന ആദ്യ കുവൈത്തിയാണ് ഹൈതം അൽ ഗൈസ്. തന്നെ കുവൈത്ത് നോമിയായി നിശ്ചയിച്ചതിന് അമീറിനും കിരീടാവകാശിക്കും നന്ദി പറഞ്ഞു. മൂന്നു വർഷത്തേക്കാണ് സ്ഥാനാരോഹരണം. കുവൈത്ത് പ്രെട്രോളിയം കോർപറേഷനിൽ ഇന്റർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അൽ ഗൈസ് പിന്നീട് ഒപെക്കിന്റെ വിവിധ ചുമതലകൾ വഹിച്ചു.
കുവൈത്ത് പെട്രോളിയം കോർപറേഷനെ ആഗോള വിപണന മേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ വളർത്തുന്നതിൽ ഇദ്ദേഹം വലിയ സംഭാവനകളാണർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.