കുവൈത്തിെൻറ ഹജ്ജ് േക്വാട്ട 1500 സീറ്റ് കൂട്ടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ ഈ വര്‍ഷ ഹജ്ജ് േക്വാട്ട 1500 സീറ്റ് വർധിപ്പിച്ചു. കഴിഞ്ഞ വർ ഷം രാജ്യത്തുനിന്ന് 9000 പേർക്കായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇത് വർധിപ്പ ിക്കണമെന്ന കുവൈത്തിെൻറ ആവശ്യം സൗദി അംഗീകരിക്കുകയായിരുന്നു. സഹായികളും വളൻറിയർമാരും ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമായി മൊത്തം 12,600 പേരായിരുന്നു കഴിഞ്ഞ വർഷം ഹജ്ജിന് പോയിരുന്നത്. തീരുമാനത്തെ തുടര്‍ന്ന് കുവൈത്ത് അംബാസഡര്‍ ശൈഖ് അലി അസ്സബാഹ് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസിന് നന്ദി അറിയിച്ചു. നടപടി ക്രമങ്ങള്‍ക്ക് പൂർണ പിന്തുണയും സഹകരണവും നല്കിയ സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്തനോടും അദ്ദേഹം കടപ്പാട് അറിയിച്ചു.
ഇത്തവണ ആദ്യമായി കുവൈത്തികളെയും ബിദൂനികളെയും ഒരു ഹംലക്ക് കീഴിൽ ഹജ്ജിന് കൊണ്ടുപോവുന്നു എന്ന പ്രത്യേകതയുണ്ട്. ഇടകലർത്തി കൊണ്ടുപോവാൻ ഒൗഖാഫ് മന്ത്രാലയം ഹംലകൾക്ക് അനുമതി നൽകി. കുവൈത്തികളിൽനിന്ന് 1300 ദീനാറാണ് ഹംലകൾ ഹജ്ജ് സർവിസിനായി ഈടാക്കുക.
അതേസമയം, ബിദൂനികളിൽനിന്ന് 1000 ദീനാർ മുതൽ 1300 ദീനാർ വരെ ഈടാക്കും. തിരിച്ചെത്തുന്നതുവരെയുള്ള യാത്രാസൗകര്യവും പുണ്യഭൂമിയിലെ താമസമുൾപ്പെടെയുള്ള സേവനങ്ങളും ഹംലകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.