Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ജ്ജ്...

ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും

text_fields
bookmark_border
hajj
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​തി​നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു.

http://hajj-register.awqaf.gov.kw എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് സേ​വ​ന​ങ്ങ​ൾ, ചെ​ല​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ർ​ണ​മാ​യ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. തു​ട​ര്‍ന്ന് അ​പേ​ക്ഷ​ക​ന് അ​നു​യോ​ജ്യ​മാ​യ​ത് തി​ര​ഞ്ഞെ​ടു​ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും തീ​ർ​ഥാ​ട​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​ക.

ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം യോ​ഗ്യ​രാ​യ​വ​രെ എ​സ്.​എം.​എ​സ് വ​ഴി അ​റി​യി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്നും അ​ൽ ഒ​തൈ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​നു​വ​രി 29 മു​ത​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. ആ​രം​ഭി​ച്ച് ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ച്ച​ത് 24,000 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ത്ര അ​പേ​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് 28ന് ​ശേ​ഷം വ്യ​ക്ത​മാ​കും. കു​വൈ​ത്തി​ൽ​നി​ന്ന് 8000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj registrationending
News Summary - Hajj registration-end on 28
Next Story