ഹല ഫെബ്രുവരി: ലുലുവിൽ ഉത്സവാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ആവേശം ലുലു ഹൈപ്പർമാർക്കറ്റിലും. ആഘോഷഭാഗമായി ലുലു ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘ബിഗ് നേഷൻ, ബിഗ് ഡിസ്കൗണ്ട്സ്’ കാമ്പയിൻ ആരംഭിച്ചു. ഫെബ്രുവരി 27 വരെ ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളും ആഘോഷങ്ങളുടെ ഭാഗമാകും. കാമ്പയിനിന്റെ ഉദ്ഘാടനം ഖുറൈൻ ഔട്ട്ലെറ്റിൽ മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ മഹ്മൂദ് അബ്ദുൽ സമദ് ബുഷഹരിയും കുവൈത്തിലെ ലുലുവിന്റെ മാനേജ്മെന്റും നിർവഹിച്ചു.
കുവൈത്തിന്റെ 63 വർഷത്തെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ കാമ്പയിൻ കാലത്ത് 63 ഇനങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്. ഫെബ്രുവരി 22 മുതൽ അഞ്ച് ദിവസം 600 ഭാഗ്യശാലികൾക്ക് ട്രോളി ലോഡ് സാധനങ്ങൾ സൗജന്യമായി കൊണ്ടുപോകാം. ബ്രാൻഡ് ഓഫ് ദ വീക്ക്, ഹാല ഡിജിറ്റൽ ഷോപ്പിങ് തുടങ്ങി ആകർഷകമായ വിലകളിൽ വൈവിധ്യമാർന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നു. ‘ഡീൽ ഓഫ് ദ ഡേ’ ദിവസവും തിരഞ്ഞെടുത്ത വിവിധ ഇനങ്ങൾക്ക് വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു.
പുതുമയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ പ്രാദേശിക ഉൽപന്നങ്ങളുടെ കുവൈത്ത് ഫ്രഷ് പ്രൊഡക്ട്സ് മാർക്കറ്റ്, ഫെബ്രുവരി 14 മുതൽ മാർച്ച് ഒമ്പതു വരെ പ്രത്യേക ഇനങ്ങൾക്ക് തുടരുന്ന ബൈ ടു ഗെറ്റ് വൺ ഓഫർ എന്നിവയും നിലവിലുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ എന്നിവയിൽ ഫെബ്രുവരി 22-26 തീയതികളിൽ ബൈ വൺ ഗെറ്റ് വൺ പ്രത്യേക ഓഫറും ലഭ്യമാണ്. ആഘോഷ ഭാഗമായി കുവൈത്ത് സ്മാരകങ്ങളുടെ വലിയ കട്ടൗട്ടുകളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. പാൽ, പഴച്ചാർ പാക്കറ്റുകൾ കൊണ്ട് നിർമിച്ച കുവൈത്ത് ടവറുകൾ ശ്രദ്ധേയമായ ഇനമാണ്. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ വിജയികളായ ടീമുകൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. ഡ്രോയിങ് മത്സരവും നടന്നു. പരമ്പരാഗത കുവൈത്ത് വാൾ നൃത്തം, നാടകം, വിനോദ പരിപാടികൾ, കുട്ടികളുടെ ട്രൂപ് അവതരിപ്പിച്ച 'ഹല കുവൈത്ത്' പ്രകടനം എന്നിവയും നടന്നു. ഫുഡ് സ്റ്റാളുകളും സാമ്പിൾ കൗണ്ടറുകളും അടങ്ങിയ പ്രത്യേക അറബിക് ഫുഡ് ഫെസ്റ്റിവലും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.