ഹലാ ഫെബ്രുവരി; ചികിത്സ പാക്കേജുകള്‍ പ്രഖ്യാപിച്ച് മെട്രോ മെഡിക്കല്‍ ഗ്രൂപ്
text_fieldsകുവൈത്ത് സിറ്റി: ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് മെട്രോ മെഡിക്കല്‍ ഗ്രൂപ്. കുവൈത്തിലെ എല്ലാ ശാഖകളിലും ഫെബ്രുവരി 28 വരെ ആനുകൂല്യം ലഭിക്കും.
12 ദീനാർ നൽകിയാൽ ജി.പി കണ്സള്ട്ടേഷന്, ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ക്രിയാറ്റിന്‍, എഎല്‍റ്റി, യൂറിക് ആസിഡ്, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നെഷ്യം, വൈറ്റമിൻ ഡി, ബ്ലഡ് കൗണ്ട്, യൂറിന്‍ റൊട്ടീന്‍, ബി.പി പരിശോധന, ഇ.സി.ജി തുടങ്ങിയവ നടത്താം. പാക്കേജ് ലഭിക്കാനായി 22022020, 22022015 എന്ന നമ്പറില്‍ വിളിച്ച് അപോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
ഇത് കൂടാതെ ഈ വർഷം മുഴുവൻ എല്ലാ ബ്രാഞ്ചുകളിലും ഫാര്‍മസികളിലും പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിങ്ങിനും 30 ശതമാനം കാഷ്ബാക്ക്, ഫാര്‍മസികളില്‍ എല്ലാ ബില്ലിങ്ങിനും 15 ശതമാനം കാഷ്ബാക്ക്, ഒരു ദീനാർ മുതൽ പത്ത് ദീനാർ വരെയുള്ള സമഗ്രമായ ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും മെട്രോ മെഡിക്കൽ ഗ്രൂപ് വാഗ്ദാനം ചെയ്യുന്നു.
ആതുര സേവന രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മെട്രോ മെഡിക്കല്‍ ഗ്രൂപ് ജനങ്ങള്‍ക്ക് അത്യാധുനിക ചികിത്സാ രീതികള്‍ ഉറപ്പ് വരുത്തുക എന്നതാണ് പുതിയ പാക്കേജ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.