ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെൻറർ ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെൻറർ ഹവല്ലി ഉദ്ഘാടനം ചെയ്തു. ഹല ഗ്രൂപ് ചെയർമാൻ ഫൈസൽ അലി ഹംദാൻ അൽ ആസ്മി, അമേരിക്കയിലെ വൺ പോയൻത് ചെയർമാൻ സത്യജിത്ത് നായർ ഹല ഗ്രൂപ് പ്രസിഡൻറ് ഡോ. അദ്നാൻ അബ്ദുൽ കരീം അലീദാൻ, യൂനിവേഴ്സൽ ടെക്നിക്കൽ കമ്പനി ചെയർമാൻ സാലിഹ് ജാഫർ അൽ മുവൈൽ, ഹല ഗ്രൂപ് വൈസ് ചെയർമാൻ രാഹുൽ രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 'ആൻ ആർട്ട് ഓഫ് കെയർ' എന്ന തലവാചകവുമായാണ് ഹല ഗ്രൂപ് ആതുരശുശ്രൂഷ രംഗത്തേക്ക് കടന്നുവരുന്നത്. ഹവല്ലി ബൈറൂത്ത് സ്ട്രീറ്റിൽ നുഗ്റ പൊലീസ് സ്റ്റേഷന് എതിർവശമാണ് ആശുപത്രി. പത്തു നിലകളിൽ 55000 ചതുരശ്ര അടിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് മെഡിക്കൽ സെൻറർ പ്രവർത്തിക്കുക. നിലവിൽ ഡെൻറിസ്ട്രി, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി, ഇേൻറണൽ മെഡിസിൻ, റേഡിയോളജി, പീഡിയാട്രിക്സ്, എൻഡോക്രൈനോളജി, ജനറൽ പ്രാക്ടിസ് എന്നിവയിലെ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
അടുത്ത വർഷം കൂടുതൽ സ്പെഷാലിറ്റികളുമായി വിപുലപ്പെടുത്തും. 2022 ആദ്യ പാദത്തിൽ ലേസർ, കോസ്മെറ്റിക് സൗകര്യങ്ങളോടെ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി എക്സലൻസ് ഡിപ്പാർട്മെൻറ് സെൻററർ തുറക്കും. കുറഞ്ഞ ചെലവിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുമെന്നും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള വിസിറ്റിങ് സ്പെഷാലിറ്റി ഡോക്ടർമാർ അടക്കം ചികിത്സക്ക് നേതൃത്വം നൽകുമെന്നും അധികൃതർ പറഞ്ഞു. ഡെൻറൽ ഡിപ്പാർട്മെൻറ് ഉദ്ഘാടനം ടി.എ. രമേശ്, ആദ്യ ഫയൽ ഓപ്പണിങ് ഡോ. അദ്നാൻ അബ്ദുൽ കരീം അലീദാൻ, ലാബ് ഉദ്ഘാടനം മുഹമ്മദ് അദ്നാൻ അലീദാൻ എന്നിവർ നിർവഹിച്ചു. ഗൈനക്കോളജി വകുപ്പ് ഡോ. അംബിക നായർ, ഡോ. സരിത ഹരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ ഹല ഗ്രൂപ് എക്സി. ഡയറക്ടർ നിസാർ റഷീദ്, മെഡിക്കൽ ഡയറക്ടർ ഡോ. ജയിംസ് നീരുദ, മാനേജ്മെൻറ് അഡ്വൈസർ പ്രവീൺ നായർ, ഗ്രൂപ് സി.ഇ.ഒ അനീഷ് വർഗീസ്, മാനേജ്മെൻറ് കൺസൽട്ടൻറ് ഡോ. അബ്ദുൽ റഹീം, മെഡിക്കൽ സെൻറർ സി.ഇ.ഒ നിസാർ യാകൂബ്, ലീഗൽ അഡ്വൈസർ ഹൈതം അതാൽ ഹൈതം അൽ സുവൈത്ത് എന്നിവരും ഓൺകോസ്റ്റ് സി.ഒ.ഒ ടി.എ. രമേശ് ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. ഡോ. ജയിംസ് നിരൂദ (മെഡിക്കൽ ഡയറക്ടർ), ഡോ. സരിത ഹരി (ഗൈനക്കോളജിസ്റ്റ്), ഡോ. ബുദൂർ മൊഹുദ്ദീൻ (എൻഡോക്രൈനോളജിസ്റ്റ്), ഡോ. അല മുഹമ്മദ് (ഇേൻറണൽ മെഡിസിൻ), ഡോ. ആദർശ് അശോകൻ (ഇേൻറണൽ മെഡിസിൻ), ഡോ. പെൻക ദിൻകോവ (സ്പെഷലിസ്റ്റ് പീഡിയാട്രിഷൻ), ഡോ. യാസിർ മൻസൂർ (ജനറൽ പ്രാക്ടീഷനർ), ഡോ. റഷ മുഹമ്മദ് (ജനറൽ പ്രാക്ടീഷനർ), ഡോ. ആൻറണി റൂവാദി (പ്രോസ്തോഡോൺടിസ്റ്റ്), ഡോ. അഞ്ജന സി. നായർ (ഡെൻറൽ ഹൈജീനിസ്റ്റ്), ഡോ. ആമിന അബ്ബാസ് (ഡെൻറൽ ഹൈജീനിസ്റ്റ്), ചിന്നു വിജയകുമാർ (ക്ലിനിക്കൽ ഡയറ്റീഷ്യൻ) എന്നിവരാണ് ഡോക്ടേഴ്സ് പാനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.