ഹരിദാസന് ഇടപ്പാളയം കുവൈത്തിെൻറ യാത്രയയപ്പ്
text_fieldsഇടപ്പാളയം കുവൈത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഹരിദാസന് സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഇടപ്പാളയം കുവൈത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഹരിദാസന് സംഘടന യാത്രയയപ്പ് നൽകി. സംഘടനയെ പ്രവാസികൾക്കിടയിലും നാട്ടിലും ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ വലുതായിരുന്നുവെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. എടപ്പാളിെൻറ പരിസര പ്രദേശങ്ങളിലുള്ള എടപ്പാൾ, കാലടി, തവനൂർ, വട്ടംകുളം പഞ്ചായത്തുകാരുടെ കൂട്ടായ്മയാണ് ഇടപ്പാളയം. വട്ടംകുളം സ്വദേശിയാണ് ഹരിദാസൻ.
എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി നാസർ എടപ്പാൾ പൊന്നാടയണിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് മോഹൻദാസ് തുയ്യം, പ്രസിഡൻറ് സുബൈർ മറവഞ്ചേരി, രക്ഷാധികാരി നാസർ എടപ്പാൾ, സെക്രട്ടറി നൗഫൽ കൊലക്കാട്ട്, ജോയൻറ് സെക്രട്ടറി ബഷീർ കാലടി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. നാട്ടിൽനിന്ന് സംഘടനയുടെ വളർച്ചക്കായി പ്രവർത്തിക്കുമെന്ന് ഹരിദാസൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.