എൻജിനീയേഴ്സ് ഫോറം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് എൻജിനീയേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കടുത്ത മാനദണ്ഡങ്ങൾമൂലം പ്രയാസപ്പെടുന്ന എൻജിനീയർമാരുടെ പ്രശ്നങ്ങൾ അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തി. മുൻകാലങ്ങളിൽ എൻ.ഒ.സി നിഷേധിക്കപ്പെട്ട ചില വിഭാഗം എൻജിനീയർമാർക്ക് ഇപ്പോൾ വിസ പുതുക്കാൻ കഴിയുന്നതും നേരത്തെ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ വിലക്ക് നീക്കം ചെയ്തതും അടക്കം ഏതാനും കാര്യങ്ങൾ എംബസിയുടെ ഇടപെടലുകളിലൂടെ സാധ്യമായതിെൻറ സന്തോഷം ഭാരവാഹികൾ പങ്കുവെച്ചു.
ഇന്ത്യ-കുവൈത്ത് വ്യോമഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ കെ.ഇ.എഫ് അംബാസഡറോട് അഭ്യർഥിച്ചു. എംബസിയിലെയും സേവാകേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും നടത്തിയ പരിഷ്കരണങ്ങൾ വിജയം കണ്ടുതുടങ്ങിയതായി പ്രതിനിധികൾ സാക്ഷ്യപ്പെടുത്തി. കെ.ഇ.എഫ് ജനറൽ കൺവീനർ അബ്ദുൽ സഗീർ, നിയുക്ത കൺവീനർ ശ്യാം മോഹൻ, അനുബന്ധ അലുംനി സംഘടനകളുടെ പ്രസിഡൻറുമാർ, പ്രതിനിധികൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.