വിമാനനിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ ഉയർന്നനിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ എന്നിവർക്ക് ഒ.എൻ.സി.പി നിവേദനം നൽകി. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസാണ് നിവേദനം സമർപ്പിച്ചത്. യാത്ര നിയന്ത്രണങ്ങൾമൂലം വിസ കാലാവധി അവസാനിച്ചും മാസങ്ങളായി മറ്റു വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികൾക്ക് താങ്ങാൻ സാധിക്കാത്ത നിരക്കുകളാണ് ഒമാൻ, സൗദി, ബഹ്റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഈടാക്കുന്നതെന്നും കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുമ്പോഴും ഈ സാഹചര്യം ഉണ്ടാകുമെന്നും സർക്കാർ ഇടപെടലിലൂടെ നിരക്കുവർധന പിടിച്ചുനിർത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.