മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: െഎ.എൻ.എൽ ഇൽയാസ്, ഖിലാറിയ ശാഖ കമ്മിറ്റികൾ െഎ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.ഐ.എൻ.എൽ സ്ഥാപകനേതാവ് സുലൈമാൻ സേട്ടിെൻറ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് എസ്.എസ്.എൽ.സി കേരള വിഭാഗത്തിൽ ഫാത്തിമത് ജസീല, സദഫ് കുന്നിൽ എന്നിവർ ഒന്നാം സ്ഥാനവും, മറിയം റഫീദ രണ്ടാം സ്ഥാനവും നേടി.
സി.ബി.എസ്.ഇ പത്താം തരത്തിൽ ഫാത്തിമത് നഹ്ല, നവീദ് അബ്ദുസ്സലാം എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.പ്ലസ് ടു വിഭാഗത്തിൽ ഫാത്തിമത് ഫെമിനാസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ജുമാന താജുദ്ദീൻ, മുബഷിറ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. വിജയികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
െഎ.എൻ.എൽ പഞ്ചായത്ത് സെക്രട്ടറി മൊയ്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡൻറ് ലത്തീഫ് പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. എൻ.വൈ.എൽ ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ഹനീഫ്, മറ്റു നേതാക്കളായ കെ.കെ. അബ്ബാസ്, എം.യു. ഹംസ, ബി.കെ. സുലൈമാൻ, അൻവർ സാദത്ത്, മജീദ്, കെ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു.ഉയർന്ന മാർക്ക് നേടിയ 40 കുട്ടികൾക്കും സമ്മാനം നൽകി. മുഹമ്മദ് അബ്ബാസ് സ്വാഗതവും ഖിളർ ഖിലാറിയ നന്ദിയും പറഞ്ഞു. ഖലീൽ ഖിലാറിയ, സൈനുൽ ആബിദ് അമ്മുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.