ആരോഗ്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, ആരോഗ്യ പ്രോത്സാഹനം എന്നീ മേഖലകളിലെ ഗവേഷണത്തിനുള്ള ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പുരസ്കാരം അവരോടുള്ള പരിഗണനയുടെ പ്രതീകമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി.
ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ. അഹ്മദ് അൽ അവാദി.
ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള കുവൈത്തും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ക്രിയാത്മക സഹകരണത്തിന്റെ അടയാളമാണ് പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് പ്രതിനിധി എന്ന നിലയിൽ ഈ അവസരത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി അൽ അവാദി കൂട്ടിച്ചേർത്തു.അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബൈറൂതിലെ ഹെൽത്ത് സയൻസസ് ഫാക്കൽറ്റി ഡീൻ ഡോ. അബ്ല സിബായ്, ചൈനീസ് നാഷനൽ സെന്റർ ഫോർ ദി ട്രീറ്റ്മെന്റ്, കൺട്രോൾ ആൻഡ് പ്രിവൻഷൻ ഓഫ് ക്രോണിക്, നോൺ കമ്യൂണിക്കബ്ൾ ഡിസീസ് ഡയറക്ടർ ഡോ. ജിങ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി ഡോ. അഹ്മദ് അൽ അവാദി ചർച്ച നടത്തി.
സംഘടനക്കുള്ള കുവൈത്തിന്റെ തുടർച്ചയായ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തുർക്കി, സിറിയ ഭൂകമ്പത്തിൽ കുവൈത്ത് നൽകിയ സഹായവും പ്രതികരണവും സുഡാൻ ഉൾപ്പെടെയുള്ള മറ്റ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് നൽകുന്ന സഹായവും, അടിയന്തര സാഹചര്യങ്ങൾക്കായുള്ള സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.