മെട്രോ-കനേഡിയൻ അൽഗോൺക്വിൻ കോളജ് ആരോഗ്യ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യ രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് അൽഗോൺക്വിൻ കോളജുമായി സഹകരിച്ച് ആരോഗ്യ പരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചു. അൽഗോൺക്വിൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽസ്വദേശികളും വിദേശികളുമായ വിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.
ബ്ലഡ് ഷുഗർ, പ്രഷർ, നേത്ര പരിശോധന, കേൾവി പരിശോധന തുടങ്ങിയ ബേസിക് ഹെൽത്ത് ചെക്കപ്പുകൾ നടന്നു. കോളജ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ അബ്ദുള്ള ഹുസൈൻ നേതൃത്വം നൽകി. ക്യാമ്പിൽ മെട്രോയുടെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു.
മെട്രോയുടെ ഇ.എൻ.ടി വിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലും ആവശ്യമുള്ളവർക്ക് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും, ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മിതമായ നിരക്കിൽ ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.