ഖുർആൻ പഠിതാക്കൾക്ക് ആരോഗ്യക്ലാസ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ സോൺ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും രാവിലെ ഓൺലൈനിൽ നടത്തിവരുന്ന തജ്വീദ് പഠനക്ലാസിലെ പഠിതാക്കൾക്കായി ആരോഗ്യക്ലാസ് സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കാൻസർ കൺട്രോൾ സെൻററിലെ ഡോ. യാസിർ പെരിങ്ങാട്ടുതൊടിയിൽ 'ഖുർആൻ പാരായണവും മനുഷ്യശരീരവും' വിഷയത്തിൽ ക്ലാസെടുത്തു. ഖുർആൻ പാരായണ പഠനക്ലാസിന് നേതൃത്വം നൽകുന്ന ഹാഫിള് മുഹമ്മദ് അസ്ലം ആമുഖഭാഷണം നിർവഹിച്ചു.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസങ്ങളിലും കുവൈത്ത് സമയം രാവിലെ 5.30നാണ് ഓൺലൈനായി ഖുർആൻ പാരായണ പഠനക്ലാസ് നടത്തി വരുന്നത്. ക്ലാസിെൻറ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പാരായണമത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ്ലം സാജിദ് മംഗലാപുരത്തിന് നൽകി നിർവഹിച്ചു. മുഹമ്മദ് അസ്ലം കാപ്പാട് ഏകോപനം നിർവഹിച്ചു. അബ്ബാസിയ്യ സോൺ പ്രസിഡൻറ് സാലിഹ് സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സോൺ ജനറൽ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും സോൺ ക്യു.എച്ച്.എൽ.സി സെക്രട്ടറി അബ്ദുൽ മുനീർ പറമ്പിൽപീടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.