ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺലൈൻ വഴി അടക്കുന്നതിന് സാങ്കേതിക തടസ്സം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺലൈൻ വഴി അടക്കുന്നതിന് സാങ്കേ തിക തടസ്സം നേരിടുന്നതായി റിപ്പോർട്ട്.
ജൂൈല 28 മുതൽ താമസരേഖ പുതുക്കുന്നതിന് മു ന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഓൺലൈൻ വഴി മാത്രമാക്കിയിരുന്നു. എന്നാൽ, ചില വിഭാഗങ്ങൾക്ക് ഓൺലൈൻ വഴി അടക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നതായാണ് പരാതി ഉയർന്നത്.
മൂന്നുമാസത്തിൽ കൂടുതൽ വിസകാലാവധിയുമായി താമസരേഖ പുതുക്കാനെത്തുന്നവർ, നവജാതശിശുക്കൾ, പാസ്പോർട്ട് പുതുക്കിയശേഷം ആദ്യമായി താമസരേഖ പുതുക്കുന്നവർ, 17നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ, പാസ്പോർട്ടിൽ രേഖപ്പെടുത്തിയ പേരിൽ ഭേദഗതി വരുത്തിയവർ, ഫലസ്തീൻ പാസ്പോർട്ടുള്ളവർ എന്നിവർക്കാണ് ഓൺലൈൻ വഴി ഫീസ് അടക്കുന്നതിന് തടസ്സം നേരിടുന്നത്. ഇത്തരക്കാരോട് സബാഹ് ആശുപത്രിയോട് ചേർന്നുള്ള ആരോഗ്യ ഇൻഷുറൻസ് കേന്ദ്രം വഴിയോ മന്ത്രാലയത്തിലെ ഇൻഫർമേഷൻ വിഭാഗം മുഖേനെയോ ഫീസ് അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ താമസരേഖ പുതുക്കുന്നതിന് കാലതാമസം നേരിടുന്നവർക്ക് പിഴ ചുമത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.