രാജ്യത്തെ ആരോഗ്യമേഖല കുറ്റമറ്റതെന്ന് ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മേഖലകളില്‍ കണ്ടുവരുന്നു പിഴവുകളും പ്രശ്നങ്ങളും ഗള്‍ഫ് രാ ജ്യങ്ങളെ അപേക്ഷിച്ചു കുവൈത്തില്‍ വളരെ കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസില്‍ അ ല്‍ സബാഹ്. ലോക രോഗി സുരക്ഷദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച പ രിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമായി ഒരു മിനിറ്റില്‍, അസുഖങ്ങള്‍മൂലം അഞ്ച് മരണങ്ങള് സംഭവിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുവൈത്തില്‍ മെഡിക്കല്‍ പിഴവുകളുടെ നിരക്ക് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിശദമായി പഠിച്ച് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർണമായ പ്രവർത്തനങ്ങൾക്കിടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള നടപടിക്രമങ്ങൾ കുറ്റമറ്റതാണോ എന്ന് പരിശോധിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം പുതിയ സാങ്കേതിക സമിതിയെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഡെൻറൽ ക്ലിനിക്കിലെ ചികിത്സക്കിടെ കുട്ടി മരിച്ചതിെൻറ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസൽ അൽസബാഹ് തന്നെ ഇതിന് ഉത്തരവിട്ടത്.
ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മേധാവിയായ കമ്മിറ്റിയിൽ അനസ്തേഷ്യ ഡിപ്പാർട്മെൻറ് കൗൺസിൽ ചെയർമാൻ, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ് കോളജ് അനസ്തേഷ്യ വിഭാഗം മേധാവി, ക്വാളിറ്റി കൺട്രോൾ വിഭാഗം ഡയറക്ടർ, ഡ്രഗ് രജിസ്ട്രേഷൻ ഡയറക്ടർ, ദന്ത വിഭാഗം ഡയറക്ടർ, സീനിൽ ലീഗൽ സ്പെഷ്യലിസ്റ്റ് എന്നിവർ അംഗങ്ങളായ സമിതിയാണ് പഠനത്തിനായി നിയോഗിക്കപ്പെട്ടത്.
ആശുപത്രികൾ, സ്പെഷ്യൽ ക്ലിനിക്കുകൾ എന്നിവിടങ്ങളിലെ അനസ്തേഷ്യ പ്രയോഗം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വിലയിരുത്തുന്ന സംഘം ഇതുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എല്ലാ റേക്കോഡുകളും പരിശോധിച്ചായിരുന്നു പഠനം. ആശുപത്രികളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തി അനസ്തേഷ്യ പ്രയോഗം, ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, നിലനിന്നുപോരുന്ന നടപടിക്രമങ്ങൾ, ഉപയോഗം, ഉപയോഗത്താലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കിയും ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപടിക്രമങ്ങൾ ശസ്ത്രക്രിയ വേളകളിൽ സ്വീകരിക്കുന്നതിനാവശ്യമായ നിർദേശങ്ങളും സംവിധാനങ്ങളും ഒരുക്കിയുമായിരുന്നു പരിഹാരത്തിനായി നടപടികൾ സ്വീകരിച്ചിരുന്നത്. സമിതി തയാറാക്കിയ വിശദമായ റിപ്പോർട്ട് ചെയർമാൻ ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.