ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക താമസസൗകര്യം വേണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക താമസസൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. ജ ോലികഴിഞ്ഞ് വീട്ടിലെത്തുന്ന നഴ്സുമാരിൽനിന്നും മറ്റ് ആരോഗ്യ പ്രവർത്തകരിൽനിന്നും ജീവിതപങ്കാളിക്കും കുട് ടികൾക്കും രോഗംപകരുമോ എന്ന ആശങ്കയുണ്ട്.
കുടുംബാംഗങ്ങൾ വഴി പുറത്തേക്കും വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. മിക്കയാളുകളുടെയും ഇണകൾക്ക് പുറത്ത് മറ്റു കമ്പനികളിലാണ് ജോലി. ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക താമസകേന്ദ്രം ഒരുക്കിയില്ലെങ്കിൽ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ വ്യാപനത്തിന് കാരണമാകും.
സ്കൂളുകൾ ഏറ്റെടുത്ത് നഴ്സുമാരെ അവിടെ പാർപ്പിക്കണമെന്ന നിർദേശം ആരോഗ്യമന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ഇതിന് സമ്മതം അറിയിച്ചതുമാണ്. രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതിനാൽ സംവിധാനങ്ങൾ പരിമിതപ്പെട്ടുവരുകയാണ്. ചിലർ ഇതിനകം സ്വന്തം നിലക്ക് മാറിത്താമസിക്കുകയോ കുട്ടികളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. നഴ്സുമാരുടെ വീട്ടിൽ ജോലിക്കാരിയെ കിട്ടാത്ത സാഹചര്യവുമുണ്ട്. രോഗം പടരാൻ സാധ്യതയുള്ളതിനാൽ ഗാർഹികത്തൊഴിലാളികൾ വരാൻ തയാറാവുന്നില്ല. ആരോഗ്യ പ്രവർത്തകരിൽനിന്ന് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ അയൽപക്കത്തെ വീടുകളിലും ഏൽപിക്കാൻ കഴിയില്ല. ഭാര്യയും ഭർത്താവും ജോലിക്കുപോകേണ്ടിവരുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാത്ത സാഹചര്യമാണ്. പ്രത്യേക വിമാനത്തിൽ കുട്ടികളെ നാട്ടിലയക്കണമെന്നാണ് മറ്റൊരാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.