നിയന്ത്രണം നീക്കലിന് പ്രശ്നം തീർന്നെന്ന് അർഥമില്ല –ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ സമയം കുറച്ചും ഒാഫിസുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കാൻ അനുമതി നൽകിയും കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന് രാജ്യത്ത് വൈറസ് പ്രശ്നം തീർന്നുവെന്ന് അർഥമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
ഒരു വാക്സിനും ഇതുവരെ ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. കൃത്യമായ മരുന്ന് കണ്ടുപിടിക്കുന്നതു വരെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിച്ച് ജീവിക്കുകയല്ലാതെ വഴിയില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങുകയും മാസ്കും കൈയുറയും ധരിക്കുകയും ശുചീകരണവും കൈകഴുകലും ശീലമാക്കുകയും അണുനശീകരണവും സാമൂഹിക അകലം പാലിക്കുകയുമാണ് വഴി.
പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക പരിചരണം നൽകണം. കുവൈത്തികൾക്കിടയിലാണ് രാജ്യത്ത് ഇപ്പോൾ പുതുതായി കൂടുതൽ വൈറസ് ബാധയേൽക്കുന്നത്. ആകെ കേസുകളുടെ 70 ശതമാനവും സ്വദേശികളിലാണ്. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത കുടുംബാംഗങ്ങളിൽനിന്നാണ് കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് രോഗബാധ. ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.