ഭാഗിക കർഫ്യൂ ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്.രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയും െഎ.സി.യുവിലുള്ളവരുടെയും മരിക്കുന്നവരുടെയും എണ്ണം സമീപ ദിവസങ്ങളിൽ വർധിച്ചുവരുന്നതും കാരണം വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നതായാണ് ചില തദ്ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നത്. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ചവരുത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാവുന്നതായാണ് വിലയിരുത്തൽ. കാര്യങ്ങൾ കൈവിട്ടുപോവുമെന്ന് വന്നാൽ കർശന നടപടികൾക്ക് അധികൃതർ നിർബന്ധിതരാവും.
വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നത് സർക്കാറിന് മുന്നിലുള്ള ഒന്നാമത്തെ പരിഗണനയല്ലെന്നാണ് സൂചന. നേരത്തേ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട് കോവിഡിനെ തടുക്കാൻ കഴിയാതിരുന്നതിനാൽ ഇനി മറ്റു വഴികൾ തേടാനാണ് സാധ്യത.സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്നും മാസ്കും കൈയുറയും ധരിക്കുന്നുവെന്നും ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാൻ സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിൽ അടുത്ത രണ്ട് മാസങ്ങൾ നിർണായകമാണ്. അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന അടുത്ത മാസങ്ങളിൽ കോവിഡ് വ്യാപിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.
ഇപ്പോൾ സന്ദർശകർ കുറവാണെങ്കിലും ജലീബിലെ ഫീൽഡ് ആശുപത്രി അടക്കാതിരിക്കുന്നത് ഇത് മുന്നിൽക്കണ്ടാണ്. സമീപ ദിവസങ്ങളിൽ കോവിഡ് മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. െഎ.സി.യുവിൽ ഉള്ളവരിലധികവും കുവൈത്തികളാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 43 പേർ മരിച്ചതിൽ അധികവും സ്വദേശികൾതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.