Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആരോഗ്യ സുരക്ഷ:...

ആരോഗ്യ സുരക്ഷ: മാളുകളിലും കഫേകളിലും പരിശോധന

text_fields
bookmark_border
ആരോഗ്യ സുരക്ഷ: മാളുകളിലും കഫേകളിലും പരിശോധന
cancel
camera_alt

ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി സീ​ൽ പ​തി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ മാ​ളു​ക​ളി​ലും ബ​ഖാ​ല​ക​ളി​ലും ക​ഫേ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി ബ​ദ​ർ അ​ൽ ഉ​തൈ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 62 സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു. ആ​കെ 6450 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മാ​സ്​​കും കൈ​യു​റ​യും ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, ശു​ചി​ത്വം, അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്.523 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 386 മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 28,772 മാ​ലി​ന്യ വീ​പ്പ​ക​ൾ അ​ണു​മു​ക്ത​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചെ​ങ്കി​ലും കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.വ​രും ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Safetycafes
Next Story