Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകര അതിർത്തിയിലെ...

കര അതിർത്തിയിലെ ആരോഗ്യ ജീവനക്കാരെ ഇരട്ടിയാക്കും

text_fields
bookmark_border
കര അതിർത്തിയിലെ ആരോഗ്യ ജീവനക്കാരെ ഇരട്ടിയാക്കും
cancel

കുവൈത്ത്​ സിറ്റി: കര അതിർത്തി ചെക്​ പോസ്​റ്റിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാ​രെ കുവൈത്ത്​ ഇരട്ടിയാക്കും.ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹി​െൻറ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥർ സാൽമി, നുവൈസീബ്​ ചെക്​ ​പോസ്​റ്റുകളിൽ സന്ദർശനം നടത്തി തിരക്ക്​ ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ്​ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്​.

കോവിഡ്​ പരിശോധന അടക്കം നടപടിക്രമങ്ങൾക്ക്​ സമയമെടുക്കുന്നതിനാൽ കുവൈത്തിലേക്കുള്ള കര അതിർത്തിയിൽ വാഹനത്തിരക്ക് അധികമാണ്​. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതിലെ അസന്തുഷ്​ടി നിരവധി സ്വദേശികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്​. പ്രതിദിനം ശരാശരി 1000 വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നുണ്ട്​. ഇതിനനുസരിച്ചുള്ള ജീവനക്കാർ ചെക്​ പോസ്​റ്റിൽ ഇല്ലാത്തതാണ്​ തിരക്കിന്​ കാരണം. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ സെപ്​റ്റംബർ 15നാണ് യാത്രക്കാർക്കായി​ തുറന്നുകൊടുത്തത്​. ആറു മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച്​ നിയന്ത്രണങ്ങളോടെ ആണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.

കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ 'ശ്ലോനിക്​' ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.കുവൈത്തിൽനിന്ന്​ പുറത്തുപോവാൻ സാൽമി, നുവൈസീബ്​ അതിർത്തി വഴി അനുവദിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ്​ നുവൈസീബ്​ അതിർത്തി വഴി മാത്രമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health workerskuwait news
Next Story