തണുപ്പ് പോയി ചൂടെത്തി;വൈദ്യുതി ഉപയോഗവും വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലം അവസാനിച്ചതോടെ രാജ്യത്ത് വൈദ്യുതി ഉപയോഗവും വർധിച്ചു. നിലവിൽ പകൽ ശരാശരി ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം താപനില 29 ഡിഗ്രി സെൽഷ്യസായി ഉയർന്നതോടെ വൈദ്യുതി ഉപയോഗം 9,500 മെഗാവാട്ടിൽ എത്തി. ഇതോടെ രാജ്യത്തെ വൈദ്യുതി ശൃംഖല റെഡ് അലർട്ട് സോണിലേക്ക് നീങ്ങി.
നിശ്ചയിച്ച അറ്റകുറ്റപ്പണികൾ കാരണം വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായതാണ് വൈദ്യുതി ശൃംഖലയിൽ ബുദ്ധിമുട്ടുണ്ടാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. മേയ് മാസത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളിൽ താപനിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതോടെ വൈദ്യുതി ആവശ്യം ഇനിയും വർധിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം കനത്ത ചൂടുകാലത്ത് വൈദ്യുതി ഉപയോഗം പരമാവധിയിൽ എത്തിയിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി കുവൈത്തിൽ പവർകട്ട് ഏർപ്പെടുത്തുകയും ഉണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.