അടുത്തയാഴ്ച ചൂട് കുറയും; ജൂലൈയിൽ കടുത്ത ചൂട് തന്നെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തയാഴ്ചയോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ വകുപ്പി െൻറ പ്രവചനം. വടക്കൻ ഭാഗത്തുനിന്ന് ശക്തമായ കാറ്റ് അടിച്ചുവീശുന്ന കാലാവസ്ഥയുട െ ‘അൽ ബവാരീഹ്’ പ്രതിഭാസമാണ് ചൂട് കുറക്കുക. തുറന്നസ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ഇന്ത്യയിൽനിന്ന് ഉത്ഭവിക്കുന്ന ന്യൂനമർദമാണ് അറേബ്യൻ ഉപദ്വീപിെൻറ വടക്കു കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റടിക്കാൻ ഇടയാക്കുന്നത്. മണിക്കൂറിൽ 65 കി.മീറ്റർവരെ വേഗത്തിൽ വടക്കു കിഴക്കൻ കാറ്റടിക്കുന്നതിനാൽ അന്തരീക്ഷം പൊടിമയമായിരിക്കുമെന്നാണ് ഇതിെൻറ പ്രത്യേകത. മരുപ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും ചില ദിവസങ്ങളിൽ തുടർച്ചയായി ആറു മണിക്കൂർവരെ ഈ കാറ്റടിച്ചുവീശിയേക്കാം. അതേസമയം, ചില ദിവസങ്ങളിൽ കാറ്റിെൻറ ശക്തി വളരെ കുറയുകയും ചെയ്യും. അതേസമയം, പിന്നീട് വീണ്ടും താപനില ഉയർന്ന് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ശക്തമായ ചൂട് തന്നെയാവും ഉണ്ടാവുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ കുവൈത്തിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.