ചൂടുകാലം: ജോലി വൈകുന്നേരമാക്കണമെന്ന് പാർലമെൻറിൽ കരടുനിർദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ചൂടുകാലത്ത് ജോലി വൈകുന്നേരമാക്കണമെന്ന് പാർലമെൻറി ൽ കരടുനിർദേശം. ഫൈസൽ അൽ കൻദരി എം.പിയാണ് നിർദേശം സമർപ്പിച്ചത്. ജൂൺ ഒന്നുമുതൽ ആഗ സ്റ്റ് 31വരെ കാലയളവിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 മണിവരെയാക്കണം ജോലി സമയം എന്നാണ് നിർദേശം.
ഇൗ കാലയളവിൽ ഉച്ചനേരത്ത് അന്തരീക്ഷ ഉൗഷ്മാവ് 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരാറുണ്ട്. ലോകത്തിലെതന്നെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കഴിഞ്ഞ ദിവസം മിത്രിബയിൽ 52.2 ഡിഗ്രി രേഖപ്പെടുത്തി. തണലിലെ ഉൗഷ്മാവാണ് ഇതെങ്കിൽ മരുഭൂമി പോലെ തുറന്നസ്ഥലങ്ങളിൽ 60നടുത്താണ് ചൂട്. ഉൽപാദനക്ഷമത കുറയുന്നതിനുപുറമെ വെള്ളം, വൈദ്യുതി ഉപഭോഗം എന്നിവ റെക്കോഡ് ഭേദിക്കുന്നു. ഒൗദ്യോഗിക ജോലി സമയം വൈകുന്നേരമാക്കിയാൽ എല്ലാം കൊണ്ടും മെച്ചമാണെന്നാണ് എം.പിയുടെ നിർദേശത്തിൽ പറയുന്നത്.
നിലവിൽ റമദാൻ ഒഴികെയുള്ള കാലങ്ങളിൽ സർക്കാർ ഒാഫിസുകളും വകുപ്പുകളും പ്രവർത്തിക്കുന്നത് രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടുമണിവരെയാണ്. അതേസമയം, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന പുറം ജോലികൾക്ക് ജൂൺ ഒന്നുമുതൽ ആഗസ്റ്റ് അവസാനംവരെ വിലക്കുണ്ട്. ഈ മാസങ്ങളിൽ ഉച്ചക്ക് 11 മണിമുതൽ വൈകീട്ട് അഞ്ചുമണി വരെ പുറംജോലി ചെയ്യിക്കാൻ പാടില്ല. മൊത്തത്തിൽ ജോലി സമയം വൈകുന്നേരമാക്കണമെന്ന നിർദേശം പാർലമെൻറ് പാസാക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്താലേ നിയമമാവൂ. ഇതിന് ഏറെ കടമ്പകളുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.