Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​ട് ഉ​യ​രു​ന്നു;...

ചൂ​ട് ഉ​യ​രു​ന്നു; വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും ഉ​യ​ർ​ന്നു

text_fields
bookmark_border
ചൂ​ട് ഉ​യ​രു​ന്നു; വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും ഉ​യ​ർ​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ചൂ​ട് ഉ​യ​ർ​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും കൂ​ടു​ന്നു. വേ​ന​ല്‍ രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലെ ഉ​പ​ഭോ​ഗ നി​ര​ക്കി​ല്‍ നാ​ലു മു​ത​ൽ ആ​റു ശ​ത​മാ​നം വ​രെ വാ​ർ​ഷി​ക വ​ള​ർ​ച്ച നി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ 3,595 മെ​ഗാ​വാ​ട്ടി​ന്‍റെ വ​ർ​ധ​ന​യാ​ണ് രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് വൈ​ദ്യു​തോ​ർ​ജ​ത്തി​ന്‍റെ പ​ര​മാ​വ​ധി ലോ​ഡാ​യ 16,300 മെ​ഗാ​വാ​ട്ടി​ലെ​ത്തി. കു​തി​ച്ചു​യ​രു​ന്ന താ​പ​നി​ല​യും ന​ഗ​ര​വി​ക​സ​ന​വും തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ളാ​ണ് വൈ​ദ്യു​ത ലോ​ഡു​ക​ളു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണം. ക​ന​ത്ത ചൂ​ടി​ൽ എ.​സി ഉ​പ​യോ​ഗം കൂ​ടു​ന്ന​ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും വ​ർ​ധി​പ്പി​ക്കു​ന്നു. അ​തി​നി​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി വൈ​ദ്യു​ത ശൃം​ഖ​ല​ക​ളു​ടെ​യും പ​വ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity consumptionKuwaitHeat rises
News Summary - Heat rises; Electricity consumption also increased
Next Story