'നമ്മുടെയെല്ലാം സ്വർഗം' ദേശീയ ദിനാഘോഷ പ്രമേയം
text_fieldsകുവൈത്ത് സിറ്റി: 61ാം ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുക 'നമ്മുടെയെല്ലാം സ്വർഗം' എന്ന പ്രമേയത്തിൽ. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാസംസ്കാരിക പരിപാടികൾ അരങ്ങേറും. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നാഷനൽ ഗാർഡും സംയുക്തമായി കുവൈത്ത് ടവർ പരിസരത്ത് ഒരുക്കുന്ന പ്രദർശനം, കുവൈത്ത് വ്യോമസേനയുടെ എയർ ഷോ എന്നിവയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ദേശീയ കാമ്പയിന് തുടക്കം തുടക്കംകുറിച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യം മെച്ചപ്പെടുകയും നിയന്ത്രണങ്ങൾ ഏറെയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിൽ മാർച്ച് 31വരെ നീളുന്ന ആഘോഷ പരിപാടികൾക്കാണ് കുവൈത്ത് ഒരുങ്ങുന്നത്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ദേശീയ ദിനാഘോഷങ്ങൾ ഒഴിവാക്കിയാണ് കുവൈത്ത് പ്രതിരോധം തീർത്തത്. ഒമിക്രോൺ തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളും ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഫെബ്രുവരി 28വരെ എല്ലാ പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, കേസുകൾ കുറയുകയും ആരോഗ്യസാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ മന്ത്രിസഭ നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സ്ഥിരം കമ്മിറ്റി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചത്. മാർച്ച് 31വരെ നീളുന്ന വൈവിധ്യപൂർണമായ ആഘോഷ പരിപാടികളാണ് ഇക്കുറി ആസൂത്രണം ചെയ്തതെന്ന് വാർത്താവിതരണ മന്ത്രാലയ വക്താവ് അൻവർ അൽ മുറാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.