Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ണു​ത്തു​വി​റ​ച്ച്...

ത​ണു​ത്തു​വി​റ​ച്ച് കു​വൈ​ത്ത്

text_fields
bookmark_border
Fog
cancel
camera_alt

മൂ​ട​ൽമ​ഞ്ഞ് നി​റ​ഞ്ഞ കു​വൈ​ത്ത് ട​വ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ത​ണു​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഞ്ഞും പൊ​ടി​ക്കാ​റ്റും രൂ​പ​പ്പെ​ട്ടു. കാ​റ്റ് ത​ണു​പ്പി​ന്റെ ശ​ക്തി വ​ർ​ധി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പ​ക​ൽ ത​ണു​പ്പ് പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. രാ​ത്രി​യോ​ടെ വീ​ണ്ടും താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​ക​യും നേ​രി​യ കാ​റ്റി​നൊ​പ്പം ത​ണു​പ്പ് വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വ​ട​ക്കു പ​ടി​ഞ്ഞാ​റ് നി​ന്ന് ഉ​യ​ർ​ന്ന മ​ർ​ദ​മു​ള്ള ത​ണു​ത്ത കാ​റ്റ് കു​വൈ​ത്തി​നെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച വ​രെ ത​ണു​ത്ത കാ​ലാ​വ​സ്ഥ നി​ല​നി​ൽ​ക്കും. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ താ​പ​നി​ല മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newswinter
News Summary - Heavy cold in Kuwait
Next Story