Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ന​ത്ത ചൂ​ടും...

ക​ന​ത്ത ചൂ​ടും ഹ്യു​മി​ഡി​റ്റി​യും തു​ട​രും

text_fields
bookmark_border
temperature
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത ചൂ​ടും ഹ്യു​മി​ഡി​റ്റി​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി തു​ട​രും. ഈ ​ആ​ഴ്ചാ​വ​സാ​നം വ​രെ ഹ്യു​മി​ഡി​റ്റി കൂ​ടി​യ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ജ​മാ​ൽ ഇ​ബ്രാ​ഹിം വ്യ​ക്ത​മാ​ക്കി. ക​ന​ത്ത ചൂ​ടും ഹ്യു​മി​ഡി​റ്റി​യു​മാ​ണു രാ​ജ്യ​ത്ത് നി​ല​വി​ൽ. രാ​ജ്യ​ത്തി​ന്‍റെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും ഹ്യു​മി​ഡി​റ്റി കൂ​ടി​യ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​രാ​ശ​രി 50 ഡി​ഗ്രി​യാ​ണ് നി​ല​വി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല. രാ​​ത്രി​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, അ​ടു​ത്ത വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടാ​ൻ തു​ട​ങ്ങു​മെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും ജ​മാ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ​ർ​പ്പം 40 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TemperatureHeat WavesKuwait News
News Summary - Heavy heat and humidity will continue
Next Story