കുവൈത്ത് വിമാനത്താവളത്തിൽ വ്യോമഗതാഗതം പുനരാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം പുനരാരംഭിച്ചു. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ ഹമൂദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ വിമാനത്താവളം അടച്ചതിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതത്തിലായിരുന്നു. കനത്ത മഴയെ തുടർന്നു ബുധനാഴ്ച രാത്രി മുതലാണ് വിമാനത്താവളത്തിലെ പ്രവർത്തനം തടസ്സപ്പെട്ടത്.
കുവൈത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ സൗദിയിലെ റിയാദ്, ദമാം, ബഹ്റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ഇന്നും അവധി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.