കുവൈത്തിൽ പെരുമഴ; റോഡിൽ വെള്ളക്കെട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച വൈകീട്ട് ശക്തമായ മഴയും ചെറിയ തോതിൽ വെള്ളക്കെട്ടും ഉണ്ടായി. അതേസമയം, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വെള്ളപ്പൊക്കത്തിെൻറ വിഡിയോ 2018ലേതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്, ഗതാഗത വകുപ്പ്, അഗ്നിശമന വകുപ്പ് എന്നിവ അറിയിച്ചു.
നല്ല മഴയാണ് അനുഭവപ്പെട്ടതെങ്കിലും നീരൊഴുക്ക് ഉറപ്പുവരുത്താൻ അധികൃതർ നേരത്തെ സ്വീകരിച്ച നടപടികളാണ് ഗുരുതരാവസ്ഥ ഒഴിവാക്കിയത്. ഒാടകൾ വൃത്തിയാക്കിയും വെള്ളം വലിച്ചെടുക്കാൻ സംവിധാനം ഒരുക്കിയും ഗതാഗതം വഴിതിരിച്ചുവിട്ടും അധികൃതർ അവസരത്തിനൊത്തുയർന്നു. അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കുവൈത്തിൽ ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.